ടോപ് സീഡിനെ അട്ടിമറിച്ച് അജയ് ജയറാം, വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടറില്‍

വിയറ്റ്നാം ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് അജയ് ജയറാം. നേരിട്ടുള്ള ഗെയിമുകളില്‍ 22-20, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. ലോക 38ാം നമ്പര്‍ താരവും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുമായി ബ്രസീലിന്റെ ഗോര്‍ കൊയ‍്‍ലോ ആണ് അജയ് ജയറാമിനോട് പരാജയമേറ്റു വാങ്ങിയത്.

34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കിയത്. മിഥുന്‍ മഞ്ജുനാഥ് തന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ 21-19, 21-12 എന്ന സ്കോറിനു തായ്‍ലാന്‍ഡ് താരത്തിനോട് വിജയം കുറിച്ചു. അതേ സമയം ഇന്ത്യയുടെ കാര്‍ത്തിക്ക് ജിന്‍ഡാല്‍ കാനഡയുടെ സിയാവോഡോംഗ് ഷെംഗിനോട് 10-21, 22-24 എന്ന സ്കോറിനു പരാജയപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial