2008 നു ശേഷം ഒളിമ്പിക്സിൽ പോർച്ചുഗല്ലിന് സ്വർണം സമ്മാനിച്ചു പെഡ്രോ പിക്കാർഡോ. പോർച്ചുഗല്ലിനെ ചരിത്രത്തിലെ അഞ്ചാം ഒളിമ്പിക് സ്വർണം ആണ് പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ പെഡ്രോ സമ്മാനിച്ചത്. ലഭിച്ച ആറിൽ മൂന്നു അവസരങ്ങളും ഫൗൾ ആയെങ്കിലും ക്യൂബൻ വംശജനായ പെഡ്രോ ലഭിച്ച മൂന്നു അവസരങ്ങളിൽ എതിരാളികളുടെ ഏറ്റവും മികച്ച സമയം ആണ് താണ്ടിയത്. ആദ്യ രണ്ടു ശ്രമങ്ങളിൽ 17.61 മീറ്റർ താണ്ടിയ 2012 ലോക ജൂനിയർ ചാമ്പ്യൻ മൂന്നാം ശ്രമത്തിൽ 17.98 മീറ്റർ താണ്ടി സ്വർണം ഉറപ്പിക്കുക ആയിരുന്നു.
പുതിയ പോർച്ചുഗീസ് റെക്കോർഡും പെഡ്രോ ഇതോടെ കുറിച്ചു. 17.57 മീറ്റർ ചാടിയ ചൈനീസ് താരം സു യാമിങ് ആണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. തന്റെ അഞ്ചാം ശ്രമത്തിൽ ആണ് ചൈനീസ് താരം ഈ ദൂരം താണ്ടി വെള്ളി മെഡൽ ഉറപ്പിച്ചത്. ട്രിപ്പിൾ ജംപിൽ ഇൻഡോർ ലോക റെക്കോർഡ് ജേതാവ് ആയ ഹൂഗ്സ് സാങ്കോ ആണ് ഈ ഇനത്തിൽ 17.47 മീറ്റർ ചാടി വെങ്കലം നേടിയത്. ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫസോ താരമായ ഹൂഗ്സ് അവരുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വർണം ആണ് സമ്മാനിച്ചത്.