ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര 90 മീറ്റർ മാർക്ക് ഭേദിക്കാൻ തനിക്ക് ആകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അനുകൂല കാലാവസ്ഥയുള്ള ഒരു നല്ല ദിവസം മാത്രമാണ് തനിക്ക് വേണ്ടത് എന്നും താരം പറഞ്ഞു.
2022-ൽ, സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തിഗത മികച്ച നേട്ടം കൈവരിക്കുകയും പുതിയ ദേശീയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത നീരജ് ചോപ്ര 90 മീറ്റർ കടക്കുകയാണ് തന്റെ ലക്ഷ്യം എന്ന് പറഞ്ഞു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ജിയോസിനിമയോട് സംസാരിക്കുക ആയിരുന്നു ചോപ്ര.
“തീർച്ചയായും, ഞാനതിന് അടുത്താണ്. എനിക്ക് അനുകൂലമായ കാലാവസ്ഥയുള്ള ഒരു നല്ല ദിവസം മാത്രം മതി, എനിക്ക് ആ ത്രോ നേടാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ചോപ്ര പറഞ്ഞു.
“സ്വയം ശ്രദ്ധ കേന്ദ്രീകരിച്ച് എന്റെ മികച്ചത് നൽകുകയാണ് ചെയ്യേണ്ടത് ഞാൻ വിശ്വസിക്കുന്നു, ഈ മത്സരങ്ങൾ ഉയർന്ന നിലവാരത്തിൽ ഉള്ളതാണ്. എല്ലാം പ്രവചനാതീതമാണ്, ഒരാൾ എങ്ങനെയാണ് തയ്യാറായിരിക്കുന്നത് എന്ന് ആർക്കും അറിയില്ല. നമ്മൾ ആരെയും അമിതമായി ഭയപ്പെടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുത്,” ചോപ്ര എതിരാളികളെ നേരിടുന്നതിനെ കുറിച്ച് പറഞ്ഞു.