ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണം നേടി ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്

Wasim Akram

ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച ലോങ് ജമ്പിലെ സ്വർണ മെഡൽ പ്രകടനത്തിന് പിന്നാലെ വീണ്ടും സ്വർണം നേടി ലക്ഷദ്വീപിന്റെ അഭിമാനം മുബസ്സിന മുഹമ്മദ്. ഇത്തവണ അണ്ടർ 18 വനിത വിഭാഗം ഹെപതലോണിൽ ആണ് മുബസ്സിന സ്വർണം നേടിയത്. നേരത്തെ 33 മത്തെ സൗത്ത് സോൺ അത്ലറ്റിക് മീറ്റിലും മുബസ്സിന ഈ രണ്ടു ഇനങ്ങളിലും സ്വർണം നേടിയിരുന്നു.

ദേശീയ യൂത്ത് അത്ലറ്റിക്

ഇന്നലെ ഹെപതലോണിൽ നാലു ഇനങ്ങൾ കഴിഞ്ഞപ്പോൾ 300 ൽ അധികം പോയിന്റുകൾ പിറകിൽ ആയിരുന്ന മുബസ്സിന തിരിച്ചു വന്നാണ് സ്വർണം നേടിയത്. അവസാന ഇനം ആയ 800 മീറ്റർ ഓട്ടത്തിന് മുമ്പ് 43 പോയിന്റുകൾ പിറകിൽ ആയിരുന്ന മുബസ്സിന 800 മീറ്ററിൽ ഒന്നാമത് എത്തിയാണ് ലക്ഷദ്വീപിന് സ്വർണം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ഇനത്തിലും സ്വർണം നേടിയ ലക്ഷദ്വീപ് താരം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഈ ഇനത്തിലും യോഗ്യത നേടി.