2 സിക്സ് കൂടി നേടിയാൽ പിന്നെ ടി20യിൽ രോഹിത് സിക്സിന്റെ രാജാവ്

ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പര കഴിയുമ്പോഴേക്ക് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ഇന്റർ നാഷണലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ ടി20 സിക്സിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്താണ്.

രോഹിത് ശർമ്മ

നിലവിൽ, ന്യൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്റ്റിലാണ് ഏറ്റവും കൂടുതൽ സിക്‌സറുകൾ അടിച്ച താരം. ആകെ 172 സിക്‌സറുകൾ അദ്ദേഹം അടിച്ചിട്ടുണ്ട്. 171 സിക്‌സറുകളോടെയാണ് രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുള്ളത്. ഈ രണ്ട് താരങ്ങളുടെ അടുത്ത് ഒന്നും വേറെ ഒരു താരവുമില്ല. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ (124), മുൻ ഇംഗ്ലണ്ട് നായകൻ ഇയോൻ മോർഗൻ (120), ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (117) എന്നിവരാണ് ഇരുവർക്കും പിറകിൽ ഉള്ളത്