ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ മിക്‌സിഡ് റിലേയിൽ ലോക റെക്കോർഡ് കുറിച്ച് അമേരിക്ക. ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി അരങ്ങേറിയ ഇനത്തിൽ മലയാളി താരങ്ങളുടെ കരുത്തിൽ ഫൈനലിൽ എത്തിയ ഇന്ത്യക്ക് ഏഴാം സ്ഥാനത്ത് എത്താനെ ആയുള്ളൂ. അനസ്, വിസ്മയ, ജിസ്ന, നോഹ എന്നിവർ അടങ്ങിയ ടീം മികച്ച പ്രകടനം ആണ് പുറത്ത് എടുത്തത് എങ്കിലും റിലേക്ക് ഇടയിലെ ആശയക്കുഴപ്പം വിനയായി.
യോഗ്യത മത്സരത്തിൽ കുറിച്ച സമയം മറികടന്ന് ലോക റെക്കോർഡ് കുറിച്ച അമേരിക്ക 3.09.35 മിനിറ്റിൽ ആണ് റിലേ പൂർത്തിയാക്കിയത്. അതേസമയം ജമൈക്ക രണ്ടാം സ്ഥാനത്തും ബഹ്‌റൈൻ മൂന്നാം സ്ഥാനത്തും എത്തി. അമേരിക്കൻ താരമായ ആലിസൻ ഫെലിക്‌സ് ഈ സുവർണ നേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ തന്റെ 12 സ്വർണം ആണ് സ്വന്തമാക്കിയത്. ദോഹയിൽ ഗാലറി നിറഞ്ഞ ഇന്ത്യക്കാർ മികച്ച പിന്തുണയാണ് ഇന്ത്യക്ക് നൽകിയത്. ഏഴാമത് ആയെങ്കിലും ഒളിമ്പിക്സിന് യോഗ്യത നേടാൻ ആയത് ഇന്ത്യക്ക് നേട്ടമാണ്.