ആവേശമായി പുരുഷ പോൾവാൾട്ട് ഫൈനൽ

Wasim Akram

ലോക ചാമ്പ്യൻഷിപ്പിൽ ആവേശകരമായ കാഴ്ചയായി പുരുഷ പോൾവാൾട്ട് ഫൈനൽ. വിട്ട് കൊടുക്കാതെ അമേരിക്കൻ, സ്വീഡിഷ്, പോളിഷ് താരങ്ങൾ ഓരോ തവണയും പുതിയ ഉയരങ്ങൾ താണ്ടിയപ്പോൾ സകല ആവേശവും വിതറി പോൾവാൾട്ട് ഫൈനൽ. ഒടുവിൽ അമേരിക്കൻ താരം സാം കേണ്ടറിക്സ് സ്വർണം സ്വന്തമാക്കി.

ആദ്യം കീഴടങ്ങിയ പോളിഷ് താരം ലിസെക് വെങ്കലത്തിൽ തൃപ്തിപ്പെട്ടപ്പോൾ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു അമേരിക്കൻ, സ്വീഡിഷ് താരങ്ങൾ. സാമിന് വലിയ ഭീഷണിയാണ് സ്വീഡന്റെ ഡുപ്ലാന്റ്സ് ഉയർത്തിയത്. ഇരു താരങ്ങളും 5.97 മീറ്റർ ഉയരം താണ്ടിയപ്പോൾ 6.02 മീറ്റർ മറികടക്കാൻ പരാജയപ്പെട്ടു. അതിനാൽ തന്നെ ആദ്യം 5.97 മീറ്റർ താണ്ടിയ സാം സ്വർണം നേടിയപ്പോൾ സ്വീഡിഷ് താരം വെള്ളിമെഡലിൽ തൃപ്തിപ്പെട്ടു.