800 മീറ്ററിൽ ചാമ്പ്യൻഷിപ്പ് റെക്കോർഡ് പ്രകടനവുമായി സ്വർണം നേടി അമേരിക്കൻ താരം

ലോക ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ പുതിയ ചാമ്പ്യൻഷിപ്പ് റെക്കോർഡ് സമയം കുറിച്ച് സ്വർണം സ്വന്തമാക്കി അമേരിക്കൻ താരം ഡോനവൻ ബ്രാസിയർ. 32 വർഷം നീണ്ട അമേരിക്കൻ ദേശീയ റെക്കോർഡ് കൂടി മറികടന്ന ബ്രാസിയർ 42.34 സെക്കന്റുകൾ കൊണ്ടാണ് 800 മീറ്റർ ഓടിയെത്തിയത്.

എല്ലാരും പ്രതീക്ഷിച്ച പ്രകടനം തന്നെ പുറത്ത് എടുത്ത ബ്രാസിയർ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ബോസ്നിയ ഹെർസവോവയുടെ അമൽ ടൂക്ക വെള്ളിമെഡൽ നേടിയപ്പോൾ ഫെർഗൂസൻ ചെറിയാണ് വെങ്കല മെഡലിന് അർഹത നേടിയത്.

Previous articleപത്ത് പേരുമായി കളിച്ച ഒളിമ്പ്യാക്കോസിനെ തകർത്ത് റെഡ് സ്റ്റാർ ബെൽഗ്രേഡ്
Next articleആവേശമായി പുരുഷ പോൾവാൾട്ട് ഫൈനൽ