നൈറോബിയിൽ നടക്കുന്ന ലോക U20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഇന്ന് അമിത് കുമാർ ആണ് ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തത്. 10000 മീറ്റർ റേസ് വാൽക്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി സ്വന്തമാക്കാൻ അമിതിനായി. 42:17:94 ആയിരുന്നു അമിത് കുമാറിന്റെ ഫിനിഷിങ് സമയം. കെനിയൻ താരം ഹെരിൻസ്റ്റൻ വന്യോന്യി 42:10:84ൽ ഫിനിഷ് ചെയ്ത് സ്വർണ്ണം സ്വന്തമാക്കി. സ്പാനിഷ് താരം പോൾ മഗ്രാതിനോ ആണ് വെങ്കലം നേടിയത്.
ഇത് തന്റെ ആദ്യ ഇന്റർ നാഷണൽ ടൂർണമെന്റ് ആണെന്നും അതിൽ തന്നെ ഇന്ത്യക്ക് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നും അമിത് വെള്ളി നേടിയ ശേഷം പറഞ്ഞു. ഹൈ ആൾടിട്യൂട് ശ്വസിക്കുന്നതിന് വലിയ വെല്ലുവിളി ആയെന്നും താരം പറഞ്ഞു. നേരത്തെ 4*400 മിക്സ്ഡ് റിലേയിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു.