ആൻഡ്രെസ് പെരേരയെ ഫ്ലമെംഗോ സ്വന്തമാക്കി

20210821 123624

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേരയെ ബ്രസീൽ ക്ലബായ ഫ്ലമെംഗോ സ്വന്തമാക്കി. താരത്തെ ലോണിൽ ആണ് ഫ്ലെമെംഗോ സ്വന്തമാക്കുന്നത്. താരത്തിന്റെ വേതനം ഇരു ക്ലബുകളും വീതിച്ച് എടുക്കും. ഈ സീസൺ കഴിഞ്ഞാൽ 20 മില്യൺ യൂറോ നൽകി ഫ്ലമെംഗോയ്ക്ക് പെരേരയെ സ്വന്തമാക്കുകയും ചെയ്യാം. ട്രാൻസ്ഫർ ഫ്ലമെംഗോ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ ആണ് ശ്രമിച്ചത് എങ്കിലും ആരും താരത്തെ വാങ്ങാൻ ഇല്ലാത്തത് കൊണ്ടാണ് ലോണിൽ താരത്തെ അയക്കുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രീസീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പെരേരക്ക് ആയിരുന്നു. കഴിഞ്ഞ സീസണിൽ ലാസിയോയിൽ ലോണിൽ കളിച്ച താരത്തെ സ്വന്തമാക്കാൻ ലാസിയോക്ക് അവസരം ഉണ്ടായിരുന്നു എങ്കിലും അവർ അതിന് തയ്യാറായില്ല. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല.

Previous articleസന്തോഷ് ട്രോഫി നവംബറിൽ നടക്കും
Next articleവെള്ളി സ്വന്തമാക്കി അമിത് കുമാർ, ലോക U20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം മെഡൽ