100 മീറ്റർ ലോക ചാമ്പ്യൻ ഒളിമ്പിക്സിന് ഇല്ല, മരുന്നടി – കോൾമാനു രണ്ടു കൊല്ലത്തെ വിലക്ക്

100 മീറ്ററിൽ ലോക ചാമ്പ്യൻ ആയ അമേരിക്കൻ അത്ലറ്റ് ക്രിസ്റ്റ്യൻ കോൾമാനു രണ്ടു വർഷത്തെ വിലക്ക്. ഇതോടെ അടുത്ത വർഷത്തെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ താരത്തിന് ആവില്ല. കഴിഞ്ഞ വർഷം മൂന്നു പ്രാവശ്യം മരുന്നടി ടെസ്റ്റിൽ നിന്നു ഒഴിഞ്ഞു മാറിയ താരം താൻ ക്രിസ്മസ് അവധിക്ക് പോയതിനാൽ ആണ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാത്തത്‌ എന്ന വാദം ഉയർത്തിയെങ്കിലും അധികൃതർ പരിഗണിച്ചില്ല. കഴിഞ്ഞ വർഷം വിലക്കിൽ നിന്നു രക്ഷപ്പെട്ട കോൾമാനു പക്ഷെ ഇത്തവണ അത് ഒഴിവാക്കാൻ ആയില്ല.

2022 മെയ് 13 വരെ താരത്തിന് ട്രാക്കിലേക്ക് തിരിച്ചു വരാൻ ആവില്ല. തനിക്ക് ടെസ്റ്റിന് വരാതിരിക്കാൻ പല കാരണങ്ങളും കോൾമാൻ മുമ്പ് ഉയർത്തിയെങ്കിലും അതൊക്കെയും അധികൃതർ തള്ളി. അതേസമയം വിലക്കിനു എതിരെ ഇത് വരെ കോൾമാൻ പ്രതികരിച്ചിട്ടില്ല. മരുന്നടിയെ കുറിച്ചുള്ള ഏത് ചോദ്യങ്ങൾക്കും എല്ലാ കാലവും താൻ ഒരിക്കലും മരുന്നടിച്ചില്ല എന്ന വാദം ഉയർത്തുന്ന താരം കൂടിയാണ് ക്രിസ്റ്റ്യൻ കോൾമാൻ.

Previous articleബാഴ്സലോണ ആരാധകർക്ക് വിജയം, ബാർതൊമെയു രാജിവെച്ചു
Next articleവിയന്നയിൽ കിരീടം നിലനിർത്താൻ തീം, ആദ്യ മത്സരത്തിൽ ഉക്രൈൻ താരത്തെ മറികടന്നു