ദേശീയ അത്ലറ്റിക്സിൽ വനിതകളുടെ 100 മീറ്ററിൽ തന്റെ ദേശീയ റെക്കോർഡ് വീണ്ടും തിരുത്തിക്കുറിച്ച് ദ്യുതി ചന്ദ്. നേരത്തെ ഉണ്ടായിരുന്ന ദേശീയ റെക്കോർഡ് സമയമായ 11.26 എന്ന സമയമാണ് തിരുത്തി പുതിയ സമയമായി 11.22ൽ ദ്യുതി 100 മീറ്റർ പൂർത്തിയാക്കിയത്. നാഷണൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലാണ് ദ്യുതി ചന്ദ് ദേശീയ റെക്കോർഡ് മറികടന്നത്. ഫൈനലിൽ 11.25 സെക്കൻഡിൽ ഓടിയെത്തിയ ദ്യുതി ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഇതോടെ 2020 ഒളിമ്പിക്സ് യോഗ്യതക്ക് അടുത്ത് എത്താനും ഇതോടെ ദ്യുതി ചന്ദിനായി. ഒളിമ്പിക് യോഗ്യതക്ക് 11.15 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കണം. അടുത്ത വർഷം ജൂണിന് മുൻപ് 11.15 സെക്കൻഡിൽ 100 മീറ്റർ പൂർത്തിയാക്കിയാൽ ദ്യുതിക്ക് ഒളിമ്പിക്സ് യോഗ്യത ലഭിക്കും.