“എല്ലാ കിരീടവും നേടലാണ് ബെംഗളൂരു എഫ് സിയുടെ ലക്ഷ്യം” – ഛേത്രി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണ പുതിയ സീസണായി ഇറങ്ങുമ്പോൾ ലക്ഷ്യം എല്ലാ കിരീടങ്ങളുമാണ് എന്ന് ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി. കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം നേടിയ ടീമാണ് ബെംഗളൂരു എഫ് സി. ഈ സീസണിൽ ഇറങ്ങുന്ന എല്ലാ ടൂർണമെന്റിലും കിരീടമാണ് ബെംഗളൂരുവിന്റെ ലക്ഷ്യം. ഛേത്രി പറഞ്ഞു. ഇത്തവണ ഐ എസ് എൽ, സൂപ്പർ കപ്പ്, എ എഫ് സി കപ്പ് എന്നീ ടൂർണമെന്റുകളാണ് ബെംഗളൂരു എഫ് സി കളിക്കുന്നത്.

ഐ എസ് എൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യമാണ് ആദ്യമുള്ളത്. അതിന് ബെംഗളൂരുവിന് ആകുമെന്നും ഛേത്രി പറഞ്ഞു. എ എഫ് സി കപ്പിലും ഇത്തവണ ബെംഗളൂരു എഫ് സി ഇറങ്ങുന്നുണ്ട്. അവിടെ പോരാടാനുള്ള കഴിവ് ബെംഗളൂരുവിന് ഉണ്ട് എന്ന് മുമ്പ് തന്നെ ക്ലബ് തെളിയിച്ചിട്ടുള്ളതാണ് എന്നും ഛേത്രി പറഞ്ഞു.