കുറാഷില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ മാലപ്രഭ ജാഥവ്. 52 കിലോ വനിത വിഭാഗം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനാല്‍ ജാഥവിനു വെങ്കല മെഡല്‍ ഉറപ്പാകുകയായിരുന്നു. ഇന്ത്യയുടെ 46ാമത്തെ മെഡലാണിത്. അതേ സമയം പിങ്കി ബാല്‍ഹാര ഇതേ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.