കോവിഡ് വ്യാപനം, ഏഷ്യന്‍ ഗെയിംസ് മാറ്റി

Asiangames2022

സെപ്റ്റബര്‍ 10 മുതൽ 25 വരെ ചൈനയിലെ ഹാംഗ്സൗവിൽ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റി വെയ്ക്കുവാന്‍ ഏഷ്യന്‍ ഒളിമ്പിക്സ് കൗൺസിൽ തീരുമാനിച്ചു. 2023ൽ ആവും ഇനി ഗെയിംസ് നടത്തുക. എന്നാൽ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. എട്ട് വര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഗെയിംസിലേക്ക് മടങ്ങി വരുവാന്‍ ഇരിക്കുമ്പോളാണ് ഈ മാറ്റി വയ്ക്കൽ.

ചൈനയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ രാജ്യം മറ്റ് പല മത്സരങ്ങളും ഇവന്റുകളും മാറ്റി വെച്ച് തുടങ്ങിയിരുന്നു.