ജയിച്ചാൽ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമാവാന്‍ ഗുജറാത്ത്, രണ്ടാം ജയം തേടി മുംബൈ

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിര‍ഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ മത്സരത്തിൽ ടീം ടോസ് നേടി ആദ്യം ബാറ്റ് ചെയ്തുവെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇന്ന് ജയിച്ചാൽ ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യ ടീമായി ഗുജറാത്ത് മാറും. അതേ സമയം രണ്ടാം ജയം തേടിയാണ് മുംബൈ എത്തുന്നത്.

ഗുജറാത്ത് നിരയിൽ മാറ്റമൊന്നുമില്ല. അതേ സമയം ഹൃതിക് ഷൗക്കീന് പകരം എം മുരുഗൻ ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Tilak Varma, Tim David, Kieron Pollard, Daniel Sams, Murugan Ashwin, Kumar Kartikeya, Jasprit Bumrah, Riley Meredith

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Pradeep Sangwan, Lockie Ferguson, Alzarri Joseph, Mohammed Shami