ലിയാം ലിവിംഗ്സ്റ്റണിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകുമെന്ന് പ്രതീക്ഷ – റോവ്മന്‍ പവൽ

ലിയാം ലിവിംഗ്സ്റ്റൺ നേടിയ പടുകൂറ്റന്‍ സിക്സിന്റെ റെക്കോര്‍ഡ് തനിക്ക് തകര്‍ക്കാനാകുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ പവര്‍ഫുള്‍ ബാറ്റ്സ്മാന്‍ റോവ്മന്‍ പവൽ. സൺറൈസേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ തകര്‍പ്പന്‍ വിജയത്തിൽ താരം 6 സിക്സുകളാണ് നേടിയത്. ഇതിൽ ഉമ്രാന്‍ മാലിക്കിനെതിരെ നേടിയ 102 മീറ്റര്‍ സിക്സും ഉള്‍പ്പെടുന്നു.

ഈ സീസണില്‍ ലിയാം ലിവിംഗ്സ്റ്റൺ 117 മീറ്റര്‍ സിക്സ് നേടിയിരുന്നു. ഇതാണ് ഈ സീസണിലെ ഏറ്റവും നീളം കൂടിയ സിക്സ്. 2008ൽ ആൽബി മോര്‍ക്കൽ നേടിയ 125 മീറ്റര്‍ ആണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും നീളം കൂടിയ സിക്സ്. താന്‍ ഇന്നലെ മന്‍ദീപ് സിംഗിനോട് 130 മീറ്റര്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും പവൽ കൂട്ടിചേര്‍ത്തു.

Comments are closed.