മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ക്ലബുകളുടെ രജിസ്റ്റര്‍ സമയം നീട്ടി. മാര്‍ച്ച് 31 വരെ

കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യമുള്ള ജില്ലയില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കായിക സംഘടനകളായ ക്ലബ്ബുകള്‍, ട്രസ്റ്റുകള്‍ അക്കാഡമികള്‍, /സ്‌കൂള്‍/കോളേജ് അക്കാഡമികള്‍, മറ്റു സ്‌പോര്‍ട്‌സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സമയ പരിധി 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ക്ലബുകള്‍ / സംഘടനകള്‍ എന്നിവ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് സഹിതം അവ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ചെയ്യണ്ടതാണ്. പ്രസ്തുത രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്ക് സെക്രട്ടറി, മലപ്പുറം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം ഫോണ്‍: 0483 2734701, 9495243423 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

2000 ലെ കേരള സ്‌പോര്‍ട്‌സ് ആക്ട് പ്രകാരം സംസ്ഥാന/ ജില്ലാതലങ്ങളിലും ഗ്രാമ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ പ്രകാരം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുന്‍സിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. പുതുതായി രൂപീകരിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പ്രാദേശിക സ്‌പോര്‍ട്‌സ് ക്ലബുകള്‍ ടസ്റ്റുകള്‍ അക്കാഡമികള്‍, /സ്‌കൂള്‍/കോളേജ് അക്കാഡമികള്‍, മറ്റു സ്‌പോര്‍ട്‌സ് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് അംഗങ്ങളാകാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ 2022 മാര്‍ച്ച് 31 ന് മുന്‍മ്പായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.