ആരാധകരോട് താൻ മോശം രീതിയിൽ പ്രതികരിച്ചിട്ടില്ല എന്ന് റാഷ്ഫോർഡ്

ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡ് തന്റെ കൈകൊണ്ട് ആരാധകരോട് മോശം ചേഷ്ഠകൾ കാണിച്ചു എന്ന ആരോപണം താരം നിഷേധിച്ചു. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് യുണൈറ്റഡിന്റെ തോൽവിക്ക് ശേഷം 24 കാരനായ ഓൾഡ് ട്രാഫോർഡ് വിടുന്നതിനിടെയാണ് ഈ സംഭവം നടന്നത്.

ആരാധകരോട് ദേഷ്യത്തോടെ പ്രതികരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ മുൻനിര താരം റാഷ്‌ഫോർഡ് അത്‌ലറ്റിക്കോയ്‌ക്കെതിരെ 67-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും യുണൈറ്റഡ് 1-0 ന് തോൽക്കുകയും യുണൈറ്റഡ് പുറത്താവുകയും ചെയ്‌തിരുന്നു.

“ഒരു വീഡിയോയ്ക്ക് ആയിരം വാക്കുകൾ വരയ്ക്കാൻ കഴിയും, ഈ സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാനും ഇടയാക്കും,” റാഷ്ഫോർഡ് ഒരു ട്വീറ്റിൽ ഇന്നലെ പറഞ്ഞു.

“ഞാൻ ഗ്രൗണ്ടിന് പുറത്ത് കാലുകുത്തിയ നിമിഷം മുതൽ ഞാൻ അസ്വസ്ഥനായിരുന്നു, എനിക്ക് എതിരായ അഭ്യൂസ് എന്റെ ഫുട്‌ബോളിനെ മാത്രമല്ല ലക്ഷ്യം വച്ചത്. ആളുകൾ എന്നിൽ നിന്ന് പ്രതികരണം തേടുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

” തീർച്ചയായും ഞാൻ നേരെ നടന്ന് അത് അവഗണിക്കേണ്ടതായിരുന്നു, അതാണ് നമ്മൾ ശരിയാക്കേണ്ടത്?”

“തന്റെ ചൂണ്ടുവിരൽ ഉപയോഗിച്ച് ആരാധകനോട് ‘വന്ന് എന്റെ മുഖത്ത് നോക്കി പറയൂ’ എന്ന് നിർദ്ദേശിക്കുക ആയുരുന്നു. നടുവിരൽ കൊണ്ട് ഞാൻ ആംഗ്യം കാണിച്ചില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.