പാരിസ് ഒളിമ്പിക്സിന്റെ പുരുഷ വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായിയ്ക്ക് പരാജയം. ഇന്ന് ബ്രിട്ടന്റെ ടോം ഹാളിനോടാണ് താരം പരാജയം ഏറ്റുവാങ്ങിയത്. 4-6 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. ആദ്യ സെറ്റിൽ ഇരു താരങ്ങളും 27 പോയിന്റ് വീതം നേടിയപ്പോള്‍ രണ്ടാമത്തെ സെറ്റിൽ ടോം ഹാള്‍ 28-27ന് മുന്നിലെത്തി.
മൂന്നാം ഗെയിമിൽ 28-25ന് തരുൺദീപ് തിരിച്ചുവരവ് നടത്തി സെറ്റ് സ്കോര്‍ 3-3 ആക്കി. നാലാം സെറ്റിൽ 28-29ന് ഇന്ത്യന്‍ താരം നേരിയ വ്യത്യാസത്തിൽ പിന്നിൽ പോയപ്പോള്‍ 5-3ന് സെറ്റ് സ്കോറിൽ ബ്രിട്ടന്‍ താരം മുന്നിലെത്തി.
അവസാന സെറ്റിൽ ഇരു താരങ്ങളും 29 പോയിന്റ് നേടിയപ്പോള്‍ ഓരോ പോയിന്റ് വീതം ഇരുവരും പങ്കുവെച്ചു. മത്സരം ടോം ഹാള്‍ സ്വന്തമാക്കി.