പാരീസ് ഒളിമ്പിക്സ് അത്ലറ്റിക്സിൽ സ്വർണ്ണം നേടുന്നവർക്ക് 41 ലക്ഷം രൂപ സമ്മാനത്തുക

Newsroom

ഒരു ഒളിമ്പിക്സ് സ്‌പോർട്‌സിന് ആദ്യമായി സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ലോക അത്ലറ്റിക് ഫെഡറേഷൻ. ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ 48 അത്‌ലറ്റിക്‌സ് ഇനങ്ങളിലും സ്വർണ്ണ മെഡൽ ജേതാക്കൾക്ക് ലോക അത്‌ലറ്റിക്‌സ് 50,000 ഡോളർ സമ്മാനത്തുക ആയി നൽകും എന്നാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

ഒളിമ്പിക് 23 08 28 11 43 02 540

2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് മുതൽ അത്കറ്റിക്സ് ഇനങ്ങളിൽ വെള്ളി, വെങ്കല മെഡൽ നേടുന്നവർക്കും സമ്മാനത്തുക ലഭിക്കും. ടോക്കിയോ ഗെയിംസിൽ ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ നിലവിലെ ഒളിമ്പിക് ചാമ്പ്യനും ഇന്ത്യയുടെ അഭിമാനവുനായ നീരജ് ചോപ്രയ്ക്ക് ഇത് ഊർജ്ജം നൽകുന്ന വാർത്തയാണ്.

ഒരു ഒളിമ്പിക് ഗെയിംസിൽ സമ്മാനത്തുക നൽകുന്ന ആദ്യ അന്താരാഷ്ട്ര ഫെഡറേഷനായി ഈ പ്രഖ്യാപനത്തോടെ ലോക അത്ലറ്റിക് ഫെഡറേഷൻ മാറും. 2.4 മില്യൺ ഡോളറിൻ്റെ മൊത്തത്തിലുള്ള സമ്മാനത്തുക അവർ നൽകും. സ്വർണ്ണ ജേതാക്കൾക്ക് നൽകുന്ന സമ്മാനത്തുകയായ 50,000 ഡോളർ എന്നത് ഏകദേശ 41.60 ലക്ഷം രൂപയാണ്.