ഇന്ത്യൻ പതാക വഹിക്കാൻ മാരിയപ്പൻ തങ്കവേലു ഉണ്ടാകില്ല, താരം ക്വാരന്റൈനിൽ

20210824 121825

ഇന്ന് പാരാലിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മാരിയപ്പൻ തങ്കവേൽ ഉണ്ടാകില്ല. ടോക്കിയോയിലേക്കുള്ള യാത്രയ്ക്കിടെ കോവിഡ് -19 പോസിറ്റീവ് വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയതിനാൽ താരത്തെ ക്വാരന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. ജാവലിൻ ത്രോ താരം തെക് ചന്ദ് പകരം ഇന്ത്യയുടെ പതാകവാഹകനാകും. റിയോ ഒളിമ്പിക്സിൽ നിന്ന് സ്വർണ്ണ മെഡൽ ജേതാവായ മാരിയപ്പനൊപ്പം മറ്റ് അഞ്ച് ഇന്ത്യൻ താരങ്ങളും ക്വാറന്റൈനിൽ പോയി.

എന്നാൽ മാരിയപ്പോൾ ഇപ്പോഴും കൊറോണ നെഗറ്റീവ് ആണെന്നും അതുകൊണ്ട് തന്നെ താരം ഹൈ ജമ്പിൽ പങ്കെടുക്കും എന്നും ഇന്ത്യ അറിയിച്ചു. ആറ് ഒഫീഷ്യൽസും അഞ്ച് അത്ലറ്റുകളും ഇന്നത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 54 പേരാണ് ഇന്ത്യയെ പത്രനിധീകരിച്ച് ഇത്തവണ പാരാളിമ്പിക്സിൽ പങ്കെടുക്കുന്നത്.

Previous articleഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ഇറങ്ങും
Next articleബുംറ തന്നെ പുറത്താക്കുവാനല്ല ശ്രമിച്ചതെന്ന് തനിക്ക് അറിയാം – ജെയിംസ് ആന്‍ഡേഴ്സൺ