2020 ടോക്കിയോ ഒളിമ്പിക്‌സിൽ കാണികളെ അനുവദിക്കില്ല എന്നു അറിയിച്ചു ജപ്പാൻ ഒളിമ്പിക് മന്ത്രി. ഇന്ന് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ജപ്പാൻ സർക്കാർ കാണികളുടെ സാന്നിധ്യം ഉണ്ടാവില്ല എന്നു പ്രഖ്യാപിക്കുക ആയിരുന്നു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജപ്പാനിൽ സ്റ്റേറ്റ് ഓഫ് എമർജൻസിയും ഇന്ന് പ്രഖ്യാപിച്ചിരുന്നു. ജപ്പാനിൽ പുതിയ കോവിഡ് കേസുകൾ കൂടുന്നതിന് ഒപ്പം പുതിയ ഡെൽറ്റ വൈറസ് സാന്നിധ്യവും കണ്ടത്തിയിരുന്നു. നേരത്തെ തന്നെ വിദേശ ആരാധകർക്ക് ജപ്പാൻ ഒളിമ്പിക്സിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
അതേസമയം ടോക്കിയോക്ക് പുറത്ത് നടക്കുന്ന ചില ഇനങ്ങളിൽ ചെറിയ വിഭാഗം കാണികളെ അനുവദിക്കും. 15 ശതമാനം ആളുകൾ മാത്രം ആണ് ജപ്പാനിൽ ഇത് വരെ പൂർണമായും വാക്സിനേഷനു വിധേയരായത്. മുമ്പ് തന്നെ ജപ്പാൻ ഒളിമ്പിക്സ് നടത്തരരുത് എന്ന ആവശ്യം പല വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് ആണ് കാണികളെ അനുവദിക്കണ്ട എന്ന തീരുമാനം ജപ്പാൻ എടുക്കുന്നത്. അതേസമയം ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും ടോക്കിയോ ഒളിമ്പിക് പ്രതിനിധികൾക്കും കാണികളുടെ അഭാവം വലിയ തിരിച്ചടി ആവും. ജൂലൈ 23 നു ആണ് ആഗസ്റ്റ് 8 നു വരെ നീണ്ടു നിൽക്കുന്ന ടോക്കിയോ ഒളിമ്പിക്സ് തുടങ്ങുക.