മനു സാവ്‍നേ സിഇഒ സ്ഥാനം ഉടന്‍ ഒഴിയും

Manusawhney

നിലവിലെ സിഇ മനു സാവ്നേ ഉടന്‍ സ്ഥാനം ഒഴിയുമെന്ന് പറഞ്ഞ് ഐസിസി ബോര്‍ഡ്. ഇന്ന് ജോര്‍ജ്ജ് ബാര്‍ക്ലേയുടെ അധ്യക്ഷതയിൽ ചേര്‍ന്ന എമര്‍ജന്‍സി മീറ്റിംഗിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ജെഫ് അല്ലാര്‍ഡൈസ് ആക്ടിംഗ് സിഇഒ ആയി തുടരും.

ഇപ്പോള്‍ ലീവിലായ മനുവിന് പകരം സിഇഒ ആയി പ്രവര്‍ത്തിക്കുന്നത് ജെഫ് ആയിരുന്നു. മനുവിന്റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റ ചട്ട ലംഘനം മുമ്പ് പ്രൈസ്‍വാട്ടര്‍ഹൗസ്‍കൂപ്പര്‍ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മനുവിനെതിരെ നാല് കുറ്റങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഐസിസി സ്റ്റാഫുകളെ മാനസികമായും ശാരീരികമായും ആക്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള വീഴ്ചകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Previous article41 വർഷത്തിന് ശേഷം വിംബിൾഡൺ ഫൈനലിൽ എത്തുന്ന ഓസ്‌ട്രേലിയൻ താരമായി ആഷ് ബാർട്ടി
Next articleകോവിഡ് – ടോക്കിയോ ഒളിമ്പിക്സിൽ കാണികൾ ഉണ്ടാവില്ല!