റോവിങിൽ ഇന്ത്യയുടെ അർജുൻ ലാൽ-അരവിന്ദ് സിങ് സഖ്യത്തിന് നിരാശ

Screenshot 20210724 091708

ഒളിമ്പിക് റോവിങിൽ ഇന്ത്യൻ സഖ്യമായ അർജുൻ ലാൽ അരവിന്ദ് സിങ് സഖ്യത്തിന് ഇന്ന് ഹീറ്റ്‌സിലേക്ക് മുന്നേറാൻ ആയില്ല. ആണുങ്ങളുടെ ലൈറ്റ് വെയിറ്റ് ഡബിൾ സ്‌കൾസിൽ ആയിരുന്നു ഇന്ത്യൻ താരങ്ങൾ മത്സരിച്ചത്.

ആറു ടീമുകൾ മത്സരിച്ച യോഗ്യത മത്സരത്തിൽ അഞ്ചാം സ്ഥാനത്ത് എത്താൻ ആണ് ഇന്ത്യൻ സഖ്യത്തിന് ആയത്. 6 മിനിറ്റ് 40.33 സെക്കന്റുകൾ എടുത്ത് ആണ് ഇന്ത്യൻ സഖ്യം റേസ് പൂർത്തിയാക്കിയത്. അതേസമയം സെമിയിൽ എത്താൻ നാളെ റീപചേഞ്ച്‌ റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് ഒരവസരം കൂടി ലഭിക്കും.

Previous articleമതിലായി ശ്രീജേഷ്! ഹോക്കി ആദ്യ മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ വീഴ്‌ത്തി
Next articleഇന്ത്യയുടെ ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസ് ടീം ആദ്യ മത്സരത്തിൽ പുറത്തു