തങ്ങളുടെ മാത്രം ബേസ്ബോളിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി അമേരിക്ക. സോഫ്റ്റ് ബോളിലും സ്വർണം നേടിയ ജപ്പാൻ ആ നേട്ടം പുരുഷന്മാരിലും ആവർത്തിച്ചപ്പോൾ പിറന്നത് ചരിത്രം. മൂന്നു എട്ട് ഇങ്ങിസുകളിൽ ഹോം ബേസ് കണ്ടത്താൻ സാധിച്ച ജപ്പാൻ 2-0 നു അമേരിക്കയെ തകർത്തു സ്വർണം സ്വന്തമാക്കി. മുമ്പ് പലപ്പോഴും പ്രദർശന മത്സരം ആയി ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തിയ ബേസ്ബോൾ 1992 മുതൽ ആണ് ഒരു മത്സര ഇനമായി ഒളിമ്പിക്‌സിൽ ഇടം പിടിക്കുന്നത്.
എന്നാൽ 2012, 2016 ഒളിമ്പിക്‌സിൽ ബേസ്ബോൾ അധികൃതർ ഉൾപ്പെടുത്തിയില്ല. അതിനു ശേഷമാണ് ടോക്കിയോയിൽ ബേസ്ബോൾ തിരിച്ചു വരുന്നത്. 2024 പാരീസിൽ ബേസ്ബോൾ ഉണ്ടാവില്ല എന്നു ഇതിനകം ഉറപ്പായിട്ടുണ്ട്. അതേസമയം ദക്ഷിണ കൊറിയയെ 10-6 നു തോൽപ്പിച്ച ഡൊമനികൻ റിപ്പബ്ലിക് ആണ് വെങ്കലം നേടിയത്. അതേസമയം അമേരിക്കൻ താരം എഡി ആൽവാരസ് സമ്മർ, വിന്റർ ഒളിമ്പിക്‌സിൽ മെഡൽ നേടി ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ മാത്രം താരമായി. 2014 സോച്ചി വിന്റർ ഒളിമ്പിക്‌സിൽ 5000 മീറ്റർ സ്പീഡ് സ്‌കേറ്റിങ് ഷോർട്ട് ട്രാക്ക് ടീമിനത്തിൽ വെള്ളി മെഡൽ നേടിയ താരം ഇത്തവണ ബേസ്ബോളിൽ ടോക്കിയോ ഒളിമ്പിക്‌സിലും വെള്ളി മെഡൽ സ്വന്തമാക്കി.