” ബ്രസീലിനെ ഒളിമ്പിക്സിൽ നയിക്കാൻ ഡാനി ആൽവസിനാകും”

Images (56)

ടോക്കിയോ ഒളിമ്പിക്സിന് ബ്രസീൽ ഫുട്ബോൾ ടീമിനെ നയിക്കാൻ ഡാനി ആൽവസിനെ തിരഞ്ഞെടുത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബ്രസീൽ അണ്ടർ 20 കോച്ച് ആന്ദ്രെ ജാർദിൻ അപ്രതീക്ഷിതമായാണ് വെറ്ററൻ താരത്തെ ഒളിമ്പ്ക്സ് ടീമിൽ ഉൾപ്പെടുത്തിയത്. ആന്ദ്രെ ജാർദിനെക്കാളിലും മുന്ന് വയസ് കുറവാണ് ഡാനി ആൽവേസിന്‌. 38കാരനായ ഡാനി ആൽവേസിനെ ടീമിലെത്തിക്കാൻ കാരണം ബ്രസീലിനെ നയിക്കാൻ ഉള്ള കഴിവ് ഡാനിക്കുള്ളത് കൊണ്ടാണ്.

ബ്രസീലിന്റെ യുവതാരങ്ങൾക്ക് മാതൃകയും ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന താരങ്ങളിൽ ഒരാളുമാണ് ഡാനി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40ൽ ഏറെ കിരീടങ്ങൾ നേടിയ ഡാനി ആൽവേസ് പിഎസ്ജിയിലും ബാഴ്സയിലും സെവിയ്യയിലുമായി ക്ലബ്ബ് കരിയർ മുന്നോട്ട് കൊണ്ട് പോയി. ബ്രസീലിന് വേണ്ടി രണ്ട് കോപ അമേരിക്ക കീരീടങ്ങളും രണ്ട് കോൺഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്‌.