ക്വാര്‍ട്ടറിലെത്താനാകാത്തതിൽ നിരാശ, താന്‍ ഈ ഒളിമ്പിക്സിൽ മികച്ച രീതിയിൽ കളിച്ചുവെന്ന് കരുതുന്നു – മണിക ബത്ര

Manikabatra

ടോക്കിയോയിൽ മികച്ച രീതിയിലാണ് താന്‍ കളിച്ചതെന്ന് പറഞ്ഞ് മണിക ബത്ര. 2016ൽ റിയോയിൽ താന്‍ ഒട്ടും തയ്യാറെടുപ്പില്ലായിരുന്നുവെന്നും ടോക്കിയോയിൽ താന്‍ രണ്ട് മത്സരം വിജയിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്നും പറഞ്ഞ് മണിക ബത്ര. രണ്ടാം റൗണ്ടിൽ ഉയര്‍ന്ന റാങ്കുള്ള ഉക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയത് മികച്ച പ്രകടനമായി കരുതുന്നുവെന്നും മണിക സൂചിപ്പിച്ചു.

രണ്ട് മത്സരങ്ങള്‍ കളിച്ച താന്‍ ആദ്യമായി കളിക്കാനെത്തുന്ന ഓസ്ട്രിയന്‍ താരത്തെക്കാള്‍ മികച്ച പ്രകടനം നടത്തണമായിരുന്നുവെന്നത് ശരിയാണെന്നും മണിക ബത്ര വ്യക്തമാക്കി. തന്റെ വ്യക്തിഗത കോച്ച് തന്റെ കോര്‍ണറില്ലാത്തതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ഉണ്ടായിരുന്നുവെങ്കിൽ നന്നാകുമായിരുന്നുവെന്നും മണിക വ്യക്തമാക്കി.

ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയിരുന്നുവെങ്കിൽ അത് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് സര്‍ക്കിളിൽ തന്നെ വലിയൊരു കാര്യമായേനെ എന്നും മണിക സൂചിപ്പിച്ചു. അതിന് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും മണിക വ്യക്തമാക്കി. താന്‍ ഈ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് അല്പം ടെന്‍ഷനടിച്ചിരുന്നുവെന്നും അത് തന്നെ ഇന്ന് ബാധിച്ചുവെന്നും മണിക പറഞ്ഞു.

Previous articleഒളിമ്പിക് സ്വർണത്തിനു ആയുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു സന്തോഷകണ്ണീരണിഞ്ഞു ടോം ഡെയ്‌ലി
Next article‘തന്റെ ഒളിമ്പിക് സ്വർണം LGBT+ സമൂഹത്തിനു പ്രചോദനം ആവും എന്നാണ് പ്രതീക്ഷ’ ~ ടോം ഡെയ്ലി