ഒളിംപിക്‌സ് ഫുട്‌ബോൾ; സൗദി അറേബ്യയെ തോല്പിച്ച് ഐവറി കോസ്റ്റ് തുടങ്ങി

20210722 162252

ഒളിംപിക്സിൽ ഐവറി കോസ്റ്റിന് വിജയ തുടക്കം. പുരുഷ ഫുട്‌ബോളിൽ സൗദി അറേബ്യയെ നേരിട്ട ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. 39ആം മിനുട്ടിൽ ഒരു സെല്ഫ് ഗോൾ ആയിരുന്നു ഇഅവരി കോസ്റ്റിന് ലീഡ് നൽകിയത്. എന്നാൽ ഇതിനോട് പെട്ടെന്ന് തന്നെ പ്രതികരിക്കാൻ സൗദി അറേബ്യക്ക് ആയി. അവർ 44ആം മാക്കിനുറ്റിൽ ഡിയവരയിലൂടെ ഗോൾ മടക്കി. രണ്ടാം പകുതിയിൽ ആവേശകരമായ പ്രകടനം തന്നെ കാണാൻ ആയി. 66ആം മിനുട്ടിൽ എ സി മിലാൻ താരം കീസെ ആണ് ഐവറി കോസ്റ്റിന് ലീഡ് തിരികെ നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. ബ്രസീലും ജർമ്മനിയും ആണ് ഗ്രൊഉപ് ഡിയിൽ ഈ രണ്ടു ടീമുകളെ കൂടാതെ ഉള്ളത്.