ഹോക്കിയിൽ ഇന്ത്യയ്ക്ക് ആദ്യ പരാജയം, ബെൽജിയത്തോട് ലീഡ് നേടിയ ശേഷം പരാജയം

Sports Correspondent

ഹോക്കിയിൽ ഇന്ത്യയ്ക്ക് പരാജയം. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോടാണ് ഇന്ത്യ തോൽവിയേറ്റു വാങ്ങിയത്. 1-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ പരാജയം. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ഇന്ത്യയായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോള്‍ നേടി ബെൽജിയം വിജയം കൊയ്തു.

Indiahockey

മത്സരത്തിന്റെ 18ാം മിനുട്ടിൽ അഭിഷേക് നേടിയ ഗോളിന്റെ മികവിൽ മുന്നിലെത്തിയപ്പോള്‍ പകുതിയ സമയത്ത് ഈ ഗോളിന്റെ ബലത്തിൽ ഇന്ത്യ മുന്നിൽ നിന്നു. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളിൽ തന്നെ ബെൽജിയം ഗോള്‍ മടക്കി. തിബ്യു സ്റ്റോക്ബ്രോയെക് ആയിരുന്നു ഗോള്‍ സ്കോറര്‍. 44ാം മിനുട്ടിൽ ലീഡ് ഉയര്‍ത്തുവാന്‍ ബെൽജിയത്തിന് സാധിച്ചു. ജോൺ ഡോഹ്മെന്‍ ആയിരുന്നു ടീമിനെ ലീഡിലെത്തിച്ചത്.

മത്സരത്തിന്റെ അവസാന മിനുട്ടിൽ ഇന്ത്യയ്ക്ക് ലഭിച്ച പെനാള്‍ട്ടി കോര്‍ണര്‍ ഗോള്‍ ലൈനിൽ വെച്ച് ബെൽജിയം താരം തടയുകയായിരുന്നു.