ഫെഡറർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി

സ്വിറ്റ്സർലാന്റിനൊപ്പം ഒളിമ്പിക്സിൽ ടെന്നീസ് കളിക്കാൻ ഇത്തവണ ഫെഡറർ ഉണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക് ഗെയിംസിൽ നിന്ന് പിന്മാറുകയാണെന്ന് ഫെഡറർ തന്നെ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇൻസ്റ്റഗ്രാമിലാണ് റോജർ ഫെഡറർ ഇക്കാര്യം അറിയിച്ചത്. അടുത്ത എടിപി ടൂറിലേക്ക് തിരികെ കളത്തിൽ മടങ്ങാൻ ആണ് ഇനി ശ്രമം എന്നും ഫെഡറർ പറഞ്ഞു.

എന്നും സ്വിറ്റ്സർലാന്റിനെ ഒളിമ്പിക്സിൽ പ്രതിനിധീകരിക്കുന്നത് താൻ ആസ്വദിച്ചിരുന്നു എന്നും ഇത്തവണ അതിന് സാധിക്കാത്തതിൽ സങ്കടം ഉണ്ട് എന്നും ഇതിഹാസ താരം പറഞ്ഞു. സ്വിറ്റ്സർലാന്റ് ടീമിന് ഒളിമ്പിക്സിൽ എല്ലാ വിജയാശംസകളും നേരുന്നു എന്നും ഫെഡറർ പറഞ്ഞു. അദ്ദേഹം ഇതിനകം തന്നെ പരിക്ക് മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Previous articleറയലിന്റെ രണ്ടാം പ്രീസീസൺ എ സി മിലാനെതിരെ
Next articleദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് അയര്‍ലണ്ട് ക്രിക്കറ്റിന് ചരിത്ര നിമിഷം, 43 റൺസ് വിജയം