ചെന്നൈ ബൗളര്‍മാരെ തല്ലിതകര്‍ത്ത് ടിം ഡേവിഡ്, ആര്‍സിബിയ്ക്ക് 250 റൺസ്

ഐപിഎലില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 250 റൺസ് നേടി ആര്‍സിബി. ടോപ് ഓര്‍ഡറിൽ നിന്നുള്ള മികച്ച ബാറ്റിംഗ് എഫേര്‍ട്ടിനൊപ്പം 70 റൺസ് നേടി ടിം ഡേവിഡ് അവസാന ഓവറുകളിൽ ആളിക്കത്തിയപ്പോള്‍ ആര്‍സിബിയ്ക്ക് 3 വിക്കറ്റ് നഷ്ടത്തിൽ ആണ് ഈ മികച്ച സ്കോര്‍ നേടുവാന്‍ സാധിച്ചത്.

28 റൺസ് നേടിയ വിരാട് കോഹ്‍ലിയെ നഷ്ടമാകുമ്പോള്‍ 4.3 ഓവറിൽ 37 റൺസാണ് ആര്‍സിബി നേടിയത്. ഫിലിപ് സാള്‍ട്ടും ദേവ്ദത്ത് പടിക്കലും രണ്ടാം വിക്കറ്റിൽ 56 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 46 റൺസ് നേടിയ ഫിൽ സാള്‍ട്ട് മടങ്ങി. പടിക്കലിന് കൂട്ടായി എത്തിയ രജത് പടിദാറും സ്കോറിംഗ് വേഗത്തിലാക്കിയപ്പോള്‍ ആര്‍സിബിയുടെ സ്കോറിംഗ് കുതിച്ചുയര്‍ന്നു.

ദേവ്ദത്ത് പടിക്കൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടനെ പുറത്താകുകയായിരുന്നു. 29 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ പുറത്തായപ്പോള്‍ 151 റൺസായിരുന്നു ബെംഗളൂരു നേടിയത്. പിന്നീട് കണ്ടത് ടിം ഡേവിഡ് അക്ഷരാര്‍ത്ഥത്തിൽ ചെന്നൈ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് അടിയ്ക്കുന്നതായിരുന്നു.
ഡേവിഡ് 25 പന്തിൽ 70 റൺസ് നേടിയപ്പോള്‍ രജത് പടിദാര്‍ 19 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 35 പന്തിൽ 99 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്.