Indian Premier LeagueCricketFeatured

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി പന്ത്, സൺറൈസേഴ്സിനെ മറികടന്ന് ലക്നൗവിന് വിജയം

Rishabhpant

ഐപിഎലില്‍ സൺറൈസേഴ്സ് നൽകിയ 157 റൺസ് വിജയ ലക്ഷ്യം ഒരു പന്ത് അവശേഷിക്കെ മറികടന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് 19.5 ഓവറിൽ 160/5 എന്ന സ്കോര്‍ നേടിയാണ് ലക്നൗവിന്റെ വിജയം. എയ്ഡന്‍ മാര്‍ക്രവും ഋഷഭ് പന്തും മാത്രമാണ് ലക്നൗവിനായി തിളങ്ങിയത്.

അവസാന ഓവറിൽ ജയിക്കാന്‍ 9 റൺസ് വേണ്ടപ്പോള്‍ പന്ത് ആദ്യ പന്തിൽ ബൗണ്ടറി നേടി ലക്ഷ്യം 5 റൺസായി കുറച്ചു. രണ്ടാം പന്ത് ബൗണ്ടറി കടത്തിയ പന്ത് അഞ്ചാം പന്തിൽ മറ്റൊരു ബൗണ്ടറി കൂടി നേടി ലക്നൗവിന്റെ 5 വിക്കറ്റ് ഉറപ്പാക്കി. ഋഷഭ് പന്ത് പുറത്താകാതെ 68 റൺസ് നേടി ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തു. എയ്ഡന്‍ മാര്‍ക്രം 45 റൺസ് നേടി പുറത്തായി.

ഓപ്പണിംഗ് വിക്കറ്റിൽ മാര്‍ക്രം മാര്‍ഷ് കൂട്ടുകെട്ട് 37 റൺസ് നേടിയപ്പോള്‍ മാര്‍ക്രവും പന്തും 40 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. പിന്നീട് ആയുഷ് ബദോനിയുമായി 25 റൺസും സമദുമായി 34 റൺസും നേടിയ ഋഷഭ് മുകുൽ ചൗധരിയുമായി ചേര്‍ന്ന് 21 റൺസ് 13 ഓവറിൽ കൂട്ടിചേര്‍ത്താണ് മത്സരം ലക്നൗ പക്ഷത്തേക്ക് മാറ്റിയത്.