മൂന്നിൽ മൂന്നും ജയിച്ച് രാജസ്ഥാന്‍ ജൈത്രയാത്ര തുടരുന്നു

ഐപിഎലില്‍ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയം കുറിച്ച് രാജസ്ഥാന്‍ റോയൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് മഴ കാരണം 11 ഓവറായി കുറച്ച മത്സരത്തിൽ 150 റൺസാണ് രാജസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയെ 123 റൺസിന് എറിഞ്ഞ് ഒതുക്കി 27 റൺസിന്റെ വിജയം ആണ് രാജസ്ഥാന്‍ കരസ്ഥമാക്കിയത്. മുംബൈയ്ക്ക് 9 വിക്കറ്റാണ് നഷ്ടമായത്.

ആദ്യ ഓവറിൽ റയാന്‍ റിക്കൽട്ടണിനെയും രണ്ടാം ഓവറിൽ സൂര്യകുമാറിനെയും നഷ്ടമായ മുംബൈയ്ക്ക് മൂന്നാം ഓവറിൽ രോഹിത് ശര്‍മ്മയെയും നഷ്ടമായി. റിക്കൽട്ടണിനെ ജോഫ്രയും സൂര്യകുമാറിനെ ബര്‍ഗറും രോഹിത്തിനെ സന്ദീപ് ശര്‍മ്മയുമാണ് പുറത്താക്കിയത്.
രവി ബിഷ്ണോയി ഒരേ ഓവറിൽ തിലക് വര്‍മ്മയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ മുംബൈ 46/5 എന്ന നിലയിലേക്ക് വീണു. ആറാം വിക്കറ്റിൽ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും നമന്‍ ധിറും ചേര്‍ന്ന് 17 പന്തിൽ 47 റൺസ് നേടിയപ്പോള്‍ 8 പന്തിൽ 25 റൺസ് നേടിയ റൂഥര്‍ഫോര്‍ഡിനെ മുംബൈയ്ക്ക് നഷ്ടമായി. തുഷാര്‍ ദേശ്പാണ്ടേയ്ക്കായിരുന്നു വിക്കറ്റ്. ലക്ഷ്യം അവസാന മൂന്നോവറിൽ 57 റൺസായി മാറിയപ്പോള്‍ മുംബൈയുടെ പ്രതീക്ഷയായി നമന്‍ ധിര്‍ ക്രീസിലുണ്ടായിരുന്നു.
നാന്‍ഡ്രേ ബര്‍ഗര്‍ എറിഞ്ഞ 9ാം ഓവറിൽ ശര്‍ദ്ധുൽ താക്കൂറും നമന്‍ ധിറും ഓരോ ബൗണ്ടറി നേടിയപ്പോള്‍ 13 പന്തിൽ 25 റൺസ് നേടിയ ധിറിനെ പുറത്താക്കി നാന്‍ഡ്രേ ബര്‍ഗര്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.