11 ഓവറിൽ 150 റൺസ് നേടി രാജസ്ഥാന്‍, ജൈസ്വാളിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി

ഐപിഎലില്‍ ഇന്ന് മഴ കാരണം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 150 റൺസ്. 3 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. മുംബൈ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജൈസ്വാളും മിന്നും തുടക്കമാണ് നൽകിയത്.
ഈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 5 ഓവറിൽ 80 റൺസാണ് നേടിയത്. 14 പന്തിൽ 39 റൺസ് നേടിയ സൂര്യവന്‍ഷി പുറത്തായ തൊട്ടടുത്ത ഓവറിൽ ധ്രുവ് ജുറേലും അധികം വൈകാതെ 20 റൺസ് നേടിയ റിയാന്‍ പരാഗും പുറത്തായെങ്കിലും യശസ്വി ജൈസ്വാള്‍ 32 പന്തിൽ 77 റൺസുമായി രാജസ്ഥാനെ മുന്നോട്ട് നയിച്ചു.