Indian Premier LeagueCricketFeatured

ഗുജറാത്തിന്റെ ടോപ് ഓര്‍ഡറുടെ മികവുറ്റ ബാറ്റിംഗ്, മൂന്ന് അര്‍ദ്ധ ശതകങ്ങൾ

Shubmangill

ഐപിഎലില്‍ ഡൽഹിയ്ക്കെതിരെ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഗുജറാത്ത്. ടോപ് ഓര്‍ഡറിൽ ശുഭ്മന്‍ ഗില്ലും ജോസ് ബട്ലറും വാഷിംഗ്ടൺ സുന്ദറും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടുകയായിരുന്നു. സായി സുദര്‍ശനെ വേഗത്തിൽ നഷ്ടമായ ശേഷം ശുഭ്മന്‍ ഗില്ലും ജോസ് ബട്ലറും ചേര്‍ന്ന് 60 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്തത്.

Josbuttler

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 68 റൺസായിരുന്ന ഗുജറാത്തിന് പവര്‍പ്ലേയ്ക്ക് ശേഷം 27 പന്തിൽ നിന്ന് 52 റൺസ് നേടിയ ജോസ് ബട്‍ലറെ നഷ്ടമായി. ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച വാഷിംഗ്ടൺ സുന്ദര്‍ ഗില്ലിനൊപ്പം മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 104 റൺസാണ് നേടിയത്.

Washingtonsundar

45 പന്തിൽ 70 റൺസായിരുന്നു ഗിൽ നേടിയത്. അര്‍ദ്ധ ശതകത്തിന് ശേഷം 32 പന്തിൽ 55 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും പുറത്താകുമ്പോള്‍ ഗുജറാത്ത് 200 കടന്നു. സായി സുദര്‍ശനെ പുറത്താക്കിയ മുകേഷ് കുമാര്‍ ആണ് വാഷിംഗ്ടൺ സുന്ദറിനെ പുറത്താക്കിയത്.

Mukeshkumar

ബട്‍ലറെ കുൽദീപും ഗില്ലിനെ ലുംഗി എന്‍ഗിഡിയും ആണ് പുറത്താക്കിയത്.

Shubmangilllungi