മികച്ച തുടക്കത്തിന് ശേഷം ഡൽഹിയ്ക്ക് തകര്‍ച്ച

ഐപിഎലില്‍ ഇന്ന് ഡൽഹിയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 74/1 എന്ന നിലയിലായിരുന്ന ടീം 89/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായ ശേഷം 142/8 എന്ന സ്കോറിലേക്ക് എത്തിചേരുകയായിരുന്നു. പതും നിസ്സങ്ക 50 റൺസുമായി ടീം സ്കോറര്‍ ആയപ്പോള്‍ അശുതോഷ് ശര്‍മ്മ 39 റൺസ് നേടി രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി. 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഡൽഹി നേടിയത്.

ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്കായി ഓപ്പണിംഗ് കൂട്ടുകെട്ട് 49 റൺസ് നേടിയെങ്കിലും പിന്നീട് 85/4 എന്ന നിലയിലേക്ക് വീഴുന്നതാണ് കണ്ടത്. 23 റൺസ് നേടിയ രാഹുലിനെ നഷ്ടമായ ശേഷം നിതീഷ് റാണയോടൊപ്പം 25 റൺസ് കൂട്ടിചേര്‍ത്ത് പതും നിസ്സങ്ക ഡൽഹിയെ മുന്നോട്ട് നയിച്ചു.
74/1 എന്ന നിലയിൽ നിന്ന് 11 റൺസ് നേടുന്നതിനിടെ 3 വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്. ഇതിൽ 29 പന്തിൽ 50 റൺസ് നേടിയ പതും നിസ്സങ്കയെ നഷ്ടമായതാണ് ഡൽഹിയയ്ക്ക് വലിയ തിരിച്ചടിയായത്. പതും നിസ്സങ്കയെ പുറത്താക്കിയ അനുകുൽ റോയ് തന്നെ ട്രിസ്റ്റന്‍ സ്റ്റബ്സിനെയും പുറത്താക്കിയതോടെ ഡൽഹി 89/5 എന്ന നിലയിലേക്ക് വീണു.
ആറാം വിക്കറ്റിൽ അശുതോഷ് ശര്‍മ്മയും – അക്സര്‍ പട്ടേലും 39 റൺസ് നേടിയാണ് ഡൽഹിയ്ക്ക് പൊരുതി നോക്കാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. 22 പന്ത് നേരിട്ട അക്സര്‍ 11 റൺസ് നേടി പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ്മ 39 റൺസ് നേടി പുറത്തായി.
അനുകുൽ റോയിയും കാര്‍ത്തിക് ത്യാഗിയും രണ്ട് വീതം വിക്കറ്റാണ് നേടിയത്.