Indian Premier LeagueCricketFeatured

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറിയുമായി ക്വിന്റൺ ഡി കോക്ക്, മുംബൈയ്ക്ക് 195 റൺസ്

Quintondekock

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈയ്ക്ക് 195 റൺസ്. തുടക്കം പാളിയെങ്കിലും ക്വിന്റൺ ഡി കോക്കിന്റെ ശതകവും നമന്‍ ധിറിന്റെ അര്‍ദ്ധ ശതകവും മുംബൈയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. 6 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഈ സ്കോര്‍ നേടിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് 3 വിക്കറ്റ് നേടി.

Arshdeep

റിയാന്‍ റിക്കൽട്ടണിനെയും സൂര്യകുമാര്‍ യാദവിനെയും ഒരേ ഓവറിൽ അര്‍ഷ്ദീപ് സിംഗ് പുറത്താക്കിയപ്പോള്‍ പിന്നീട് കണ്ടത് മുംബൈയുടെ മികച്ച തിരിച്ചുവരവാണ്. 12/2 എന്ന നിലയിൽ നിന്ന് 122 റൺസ് കൂട്ടുകെട്ട് നേടിയ ഇവര്‍ മുംബൈയെ 134 റൺസിലേക്ക് എത്തിച്ചു. 31 പന്തിൽ 50 റൺസ് നേടിയ നമന്‍ ധിറിനെ ശശാങ്ക് സിംഗ് ആണ് പുറത്താക്കിയത

Naman

ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡിനെയും വേഗത്തിൽ മുംബൈയ്ക്ക് നഷ്ടമായെങ്കിലും തന്റെ ശതകം പൂര്‍ത്തിയാക്കി ക്വിന്റൺ ഡി കോക്ക് നിലയുറപ്പിച്ചത് ടീമിന് തുണയായി. ഡി കോക്ക് 60 പന്തിൽ 112 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു.