8 ഗോളുകള്‍ പിറന്ന മത്സരത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ഫ്രാന്‍സ്

- Advertisement -

പുരുഷ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ കീഴടക്കി ഫ്രാന്‍സ്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 8 ഗോളുകളാണ് മത്സരത്തില്‍ ടീമുകള്‍ നേടിയത്. മത്സരത്തിലുടനീളം ലീഡ് കൈവശപ്പെടുത്തി വെച്ച ഫ്രാന്‍സ് ആണ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ 4-1നു മുന്നിട്ട് നിന്നത്. 18ാം മിനുട്ടില്‍ ഹ്യൂഗോ ജെനെസ്റ്റെറ്റ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഫ്രാന്‍സിനു വേണ്ടി വിക്ടര്‍ ചാര്‍ലെറ്റ്(23ാം മിനുട്ട്) ആരിസ്റ്റിഡേ കോസൈന്‍(26ാം മിനുട്ട്), ഗാസ്പാര്‍ഡ് ബൗംഗാര്‍ട്ടെന്‍(30) എന്നിവരാണ് ആദ്യ പകുതിയില്‍ ഗോളുകള്‍ നേടിയത്. അര്‍ജന്റീനയ്ക്കായി ലൂകാസ് മാര്‍ടിനെസ് ആദ്യ പകുതിയില്‍ ആശ്വാസ ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ഗോണ്‍സാലോ പെയിലാട്ടിന്റെ ഇരട്ട ഗോളുകളില്‍ അര്‍ജന്റീന സ്കോര്‍ 3-4 ആക്കിയെങ്കിലും ഫ്രാന്‍കോയിസ് ഗോയെറ്റ് 54ാം മിനുട്ടില്‍ നേടിയ ഗോളില്‍ മത്സരം 5-3നു ഫ്രാന്‍സ് വിജയിച്ചു.

Advertisement