അര്‍ജന്റീനയെ വീഴത്തി ഇംഗ്ലണ്ട് സെമിയില്‍

പുരുഷ ഹോക്കി ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കൊയ്ത് ഇംഗ്ലണ്ട്. വിജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ കടന്നു. അര്‍ജന്റീനയെ 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. മത്സരത്തില്‍ പെയിലാട്ട് ഗൊണ്‍സാലോയിലൂടെ 17ാം മിനുട്ടില്‍ അര്‍ജന്റീനയാണ് മുന്നിലെത്തിയതെങ്കിലും ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കി ഇംഗ്ലണ്ട് ഒപ്പമെത്തി. ബാരി മിഡില്‍ട്ടണായിരുന്നു ഗോള്‍ സ്കോറര്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി പിരിഞ്ഞു.

45ാം മിനുട്ടില്‍ വില്‍ കാല്‍നന്‍ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. മൂന്നു മിനുട്ടുകള്‍ക്കകം പെയിലാട്ട് വീണ്ടും അര്‍ജന്റീനയ്ക്കായി ഗോള്‍ സ്കോര്‍ ചെയ്തുവെങ്കിലും അടുത്ത മിനുട്ടില്‍ തന്നെ ഹാരി മാര്‍ട്ടിന്‍ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുന്ന ഗോള്‍ നേടി.

Previous articleവീണ്ടും ലീഡ് തുലച്ച് ഡെൽഹി ഡൈനാമോസ്
Next articleജയമില്ലാതെ തന്നെ ഡെൽഹി ഡൈനാമോസ്, ജംഷദ്പൂർ ആദ്യ നാലിൽ