ഓസ്ട്രേലിയയെ ഞെട്ടിച്ച് സ്പെയിന്‍ മൂന്നാം സ്ഥാനക്കാര്‍

വനിത ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ വിജയികളായി സ്പെയിന്‍. ഓസ്ട്രേലിയയ്ക്കെതിരെ 3-1 ന്റെ ജയമാണ് സ്പെയിന്‍ സ്വന്തമാക്കിയത്. അയര്‍ലണ്ടിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെത്തിയ സ്പെയിനും നെതര്‍ലാണ്ട്സിനോട് ഷൂട്ടൗട്ടില്‍ കീഴടങ്ങിയെത്തിയ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ 11ാം മിനുട്ടില്‍ മരിയ ലോപെസിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. 14ാം മിനുട്ടില്‍ ബെര്‍ട്ട ബോണാസ്ട്രേ നേടിയ രണ്ടാ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതി അവസാനിച്ചപ്പോള്‍ സ്പെയിന്‍ 2-0നു മുന്നില്‍ നിന്നു.

40ാം മിനുട്ടില്‍ കാത്തറിന്‍ സ്ലാട്ടറിയിലൂടെ ഓസ്ട്രേലിയ ഒരു ഗോള്‍ മടക്കി. എന്നാല്‍ 51ാം മിനുട്ടില്‍ അലീസിയ മഗാസ് നേടിയ ഗോളിലൂടെ സ്പെയിന്‍ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial