പാക്കിസ്ഥാനെ വീഴ്ത്തി അര്‍ജന്റീന, ഗോള്‍ മഴയുമായി സ്പെയിന്‍, നെതര്‍ലാണ്ട്സ്, ജര്‍മ്മനി

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 4-3ന്റെ വിജയം അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഏകപക്ഷീയമായ വിജയങ്ങളുമായി സ്പെയിന്‍, നെതര്‍ലാണ്ട്സ്, ജര്‍മ്മനി എന്നിവര്‍.

സ്പെയിന്‍ 9-0ന് ആണ് കൊറിയയെ വീഴ്ത്തിയതെങ്കില്‍ 14 ഗോളുകളാണ് നെതര്‍ലാണ്ട്സ് യുഎസ്എയ്ക്കെതിരെ അടിച്ച് കൂട്ടിയത്. ഈജിപ്റ്റിനെതിരെ 11-0 എന്ന സ്കോറിനാണ് ജര്‍മ്മനിയുടെ വിജയം.