സ്വര്‍ണ്ണം സ്വന്തമാക്കി നെതര്‍ലാണ്ട്സ്, അര്‍ജന്റീനയെ മറികടന്നത് 3-1 എന്ന സ്കോറിന്

Netherlands

വനിത ഹോക്കിയിലെ സ്വര്‍ണ്ണ മെഡൽ നേടി നെതര്‍ലാണ്ട്സ്. ഇന്ന് ഫൈനലിൽ അര്‍ജന്റീനയെ പിന്തള്ളിയാണ് നെതര്‍ലാണ്ട്സ് ഹോക്കി സ്വര്‍ണ്ണം നേടിയത്. 3-1 എന്ന സ്കോറിനായിരുന്നു വിജയം. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിലാണ് നാല് ഗോളുകളും പിറന്നത്.

മറ്റു ക്വാര്‍ട്ടറുകളിലൊന്നും ഗോള്‍ വരാതിരുന്നപ്പോള്‍ നെതര്‍ലാണ്ട്സ് ജയവും ഒളിമ്പിക്സ് സ്വര്‍ണ്ണവും സ്വന്തമാക്കി. 23, 26, 29 മിനുട്ടുകളിൽ നെതര്‍ലാണ്ട്സ് ഗോളുകള്‍ നേടിയപ്പോള്‍ 30ാം മിനുട്ടിൽ ഗോര്‍സെലാനി അര്‍ജന്റീനയുടെ ഗോള്‍ നേടി.

വാന്‍ മാസാക്കെര്‍ വിജയികള്‍ക്കായി രണ്ട് ഗോള്‍ നേടി. വാന്‍ ഗെഫനാണ് അക്കൗണ്ട് തുറന്നത്. ലോക റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ വിജയം നേടി നെതര്‍ലാണ്ട്സ് തങ്ങളുടെ നാലാമത്തെ ഒളിമ്പിക്സ് സ്വര്‍ണ്ണമാണ് വനിത ഹോക്കിയിൽ നേടിയത്.

Previous articleഒളിമ്പിക്സ് ഫുട്ബോൾ, വെങ്കലം മെക്സിക്കോ സ്വന്തമാക്കി
Next articleടേബിള്‍ ടെന്നീസിൽ ചൈനീസ് സര്‍വ്വാധിപത്യം തുടരുന്നു, പുരുഷന്മാരുടെ ടീം ഇവന്റിലും സ്വര്‍ണ്ണം