പിഎസ്ജിക്ക് ആശ്വസിക്കാം, കവാനിയും എമ്പപ്പെയും തിരികെയെത്തി

ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിക്ക് ആശ്വസിക്കാം. സൂപ്പർ താരങ്ങളായ കവാനിയും എമ്പപ്പെയും പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചെത്തുന്നു. പിഎസ്ജി കോച്ച് തോമസ് ടൂഹൽ ഇരു താരങ്ങളും ടീമിൽ തിരികെയെത്തുമെന്ന് സ്ഥിതീകരിച്ചു. അപ്രതീക്ഷിതമായി ഇന്റർനാഷണൽ ബ്രേക്കിൽ സൂപ്പർ താരം നെയ്മറിന് പരിക്കേറ്റിരുന്നു.

നെയ്മറിന് പിന്നാലെ മധ്യനിര താരം ഇഡ്രിസ ഗുയേക്കും പരിക്കേറ്റിരുന്നു. ഇരു താരങ്ങളുടേയും പരിക്ക് പിഎസ്ജിക്ക് വമ്പൻ തിരിച്ചടിയായിരുന്നു. ഹാംസ്ട്രിങ്ങ് പരിക്കിനെ തുടർന്ന് ഉഴലുകയായിരുന്നു എമ്പപ്പെ. ഫ്രാൻസ് ദേശീയ ടീമിലേക്ക് ലഭിച്ച അവസരം വരെ ലോക ചാമ്പ്യനായ എമ്പപ്പെക്ക് നഷ്ടമായിരുന്നു. അതേ സമയം പിഎസ്ജിയുടെ എക്കാലത്തെയൂം മികച്ച ടോപ്പ് ഗോൾ സ്കോററായ എഡിസൺ കവാനി ആഗസ്റ്റ് മുതൽ പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടില്ല. കവാനിയും പിഎസ്ജി സ്ക്വാഡിൽ തിരിച്ചെത്തിയിരിക്കുകയാണ്.

Previous articleറാഞ്ചി ടെസ്റ്റിൽ കാണിയായി മഹേന്ദ്ര സിങ് ധോണിയും
Next articleഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ശ്രമം