ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ; ഗുജറാത്ത്,ഗോവ, ബെംഗളുരു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബെംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. പൂള്‍ എ യിലെ നിര്‍ണായക മത്സരത്തില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ഗോവ ടൂര്‍ണമെന്റിലെ അവസാന എട്ട് ടീമുകളില്‍ ഇടം നേടിയത്. ഗോവയ്ക്ക് വേണ്ടി ഗീത റാത്തോഡ്് പെനാല്‍ട്ടി കോര്‍ണറിലൂടെ വിജയഗോള്‍ നേടി.

പൂള്‍ ജിയിലെ മത്സരത്തില്‍ പുതുച്ചേരിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബെംഗളുരു ക്വാര്‍ട്ടറിലെത്തിയത്. ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ബെംഗളുരുവിന്റെ വിജയം. ബെംഗളുരു നിരയില്‍ സന്ധ്യ ഇരട്ടഗോള്‍ നേടി.അഞ്ജലി ധരംവീര്‍ ചൗഹാന്‍,സാന്ദ്ര എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. പുതുച്ചേരിക്കായി ശുഭശ്രീ, പ്രേമ എന്നിവര്‍ ഗോളുകള്‍ നേടി.

പൂള്‍ സിയില്‍ നിന്നും ഒറ്റ മത്സരം പോലും കളിക്കാതെയാണ് ഗുജറാത്ത് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്.അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസും ജമ്മു ആന്‍ഡ് കശ്മീരും സാങ്കേതികകാരണങ്ങളാല്‍ എത്തിച്ചേരാത്തതാണ് ഗുജറാത്തിന് ബര്‍ത്ത് നേടിക്കൊടുത്തത്. നാലാം ദിനമായ നാളെ (ഞായറാഴ്ച) പൂള്‍ എച്ഛില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. രാവിലെ 9ന് നടക്കുന്ന മത്സരത്തില്‍ ഹിമാചല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത്-ഹോക്കി അക്കാദമിയെ നേരിടും. രാവിലെ 10.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സശാസ്ത്ര സീമാബെല്‍ വിദര്‍ഭയെ നേരിടും. ഗ്രൂപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ അവകാശിയെ ഞായറാഴ്ച അറിയാം.