ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; മലേഷ്യയെ തകർത്ത് ഇന്ത്യ ഒന്നാമത്

Newsroom

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയുടെ മൂന്നാം മത്സരത്തിൽ ഇന്ത്യ മലേഷ്യയെ 5-0 ന് തോൽപ്പിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവരാൻ ഇന്ത്യക്ക് സാധിച്ചു. ജപ്പാനെതിരെ വഴങ്ങിയ 1-1 സമനിലയുടെ നിരാശ ഇന്ത്യ ഈ വിജയത്തോടെ മാറ്റി.

ഇന്ത്യ 23 08 07 00 29 20 849

ഇന്ന് 15-ാം മിനിറ്റിൽ കാർത്തി സെൽവമാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ അവസരം മുതലാക്കിയ ഹാർദിക്കിന്റെ വകയായിരുന്നു രണ്ടാം ഗോൾ.

ഹർമൻപ്രീത് സിംഗ് തന്നെ മൂന്നാം ഗോളും നേടി. ഗുർജന്ത് ആണ് നാലാമത്തെ ഗോൾ നേടിയത്. ജുഗ്‌രാജ് സിംഗിന്റെ അവസാന ഗോൾ കൂടെ വന്നതോടെ വിജയം പൂർത്തിയായി.

മലേഷ്യയേക്കാൾ ഒരു പോയിന്റ് കൂടുതലുള്ള ഇന്ത്യ ഏഴ് പോയിന്റുമായാണ് ഒന്നാമത് നിൽക്കുന്നത്. ഓഗസ്റ്റ് ഏഴിന് തിങ്കളാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീം ഇനി കൊറിയയെ നേരിടും.