ഹോക്കി ടീമിന്റെ കോച്ചിനെ തേടിയുള്ള യാത്ര ഇനിയും നീണ്ടേക്കും

ഇന്ത്യൻ നാഷണൽ ഹോക്കി ടീമിന്റെ കോച്ചിനെ തേടിയുള്ള യാത്ര ഇനിയും നീണ്ടു പോയേക്കും. നിലവിൽ ഒരു ഡസനിലേറെ അപേക്ഷകൾ ഹോക്കി ഫെഡറേഷന് ലഭിച്ചിട്ടുണ്ട്. ഇനിം ധാരാളം അപേക്ഷകൾ ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് ഫെഡറേഷൻ.

നിലവിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം പകുതിയോടെ അവസാനിക്കും. പക്ഷെ അടുത്തൊന്നും ഇന്ത്യൻ ടീമിന് മത്സരങ്ങൾ ഇല്ലാത്തതിനാൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം അവസാനം വരെ നീട്ടാം എന്ന നിലപാടിൽ ആണ് ഹോക്കി ഫെഡറേഷൻ.

ജർമനി, ബെൽജിയം, ഓസ്‌ട്രേലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുളള പല പരിശീലകരും ഹോക്കി ഇന്ത്യയെ കോച്ചാവാനുള്ള തങ്ങളുടെ താല്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ നീണ്ട ഒരു പ്രക്രിയയിൽ കൂടെ മാത്രമേ കോച്ചിനെ തിരഞ്ഞെടുക്കാൻ കഴിയൂ. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയ പരിശീലകരുടെ പട്ടിക ആദ്യം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്നിൽ സമർപ്പിക്കുകയും അതിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയും ചെയ്യൂ.