ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്സ് ക്വാര്‍ട്ടറിലെത്തുന്നത് ഇതാദ്യമായി

Indiahockey

ഇന്ത്യന്‍ വനിത ഹോക്കി സംഘം ഒളിമ്പിക്സ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത് ഇതാദ്യമായി. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4-3ന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് ഗ്രൂപ്പിലെ അവസാന മത്സരത്തിലെ വിധി നിര്‍ണ്ണായകമായിരുന്നു. അയര്‍ലണ്ടും ബ്രിട്ടനും തമ്മിലുള്ള മത്സരത്തിൽ വിജയം അയര്‍ലണ്ട് വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ സ്ഥാനം തുലാസ്സിലായേനെ.

എന്നാൽ ബ്രിട്ടന് മുന്നിൽ 0-2 എന്ന സ്കോറിന് അയര്‍ലണ്ട് തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ ചരിത്രം കുറിയ്ക്കുകയായിരുന്നു ഇന്ത്യന്‍ വനിതകള്‍. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയെങ്കിലും അന്ന് 6 ടീമുകള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.

Previous article4×400 മീറ്റർ മിക്സഡ് റിലെയിൽ സ്വർണം നേടി പോളണ്ട് ടീം
Next articleപുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ സ്വർണവും വെള്ളിയും സ്വീഡിഷ് താരങ്ങൾക്ക്