പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ സ്വർണവും വെള്ളിയും സ്വീഡിഷ് താരങ്ങൾക്ക്

Screenshot 20210731 181056

ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി സ്വീഡിഷ് താരങ്ങൾ. റിയോ ഒളിമ്പിക്‌സിൽ യോഗ്യത നേടാൻ ആവതത്തിന്റെയും ലോക ചാമ്പ്യൻഷിപ്പിലെ നിരാശകളും ടോക്കിയോയിൽ മായിച്ചു കളഞ്ഞ ഡാനിയേൽ സ്റ്റാൽ ആണ് 68.90 മീറ്റർ എറിഞ്ഞു സ്വർണം സ്വന്തം പേരിൽ കുറിച്ചത്. തന്റെ രണ്ടാം ശ്രമത്തിൽ തന്നെ 68 മാർക്ക് കടന്ന ഡാനിയേലിന് വലിയ വെല്ലുവിളി ആവാൻ മറ്റ്‌ താരങ്ങൾക്ക് ആയില്ല.

67.39 മീറ്റർ ദൂരം എറിഞ്ഞ സ്വീഡിഷ് താരം സൈമൺ പീറ്റേർസൻ വെള്ളി നേടിയപ്പോൾ സ്വീഡിഷ് ആഘോഷമായി ഡിസ്കസ് ത്രോ ഫൈനൽ. തന്റെ അഞ്ചാം ശ്രമത്തിലാണ് പീറ്റേർസൻ ഈ ദൂരം കണ്ടത്തിയത്. ഡിസക്‌സ് ത്രോയിൽ തന്റെ രാജ്യത്തിനു ആദ്യ മെഡൽ സമ്മാനിച്ച ഓസ്ട്രിയൻ താരം ലൂക്കാസ് ആണ് വെങ്കലം സ്വന്തമാക്കിയത്. നാലാമത് എത്തിയ ഓസ്‌ട്രേലിയൻ താരം എറിഞ്ഞ 67.02 മീറ്ററിന് അൽപ്പം മുകളിൽ 67.07 മീറ്റർ എറിഞ്ഞാണ് ലൂക്കാസ് വെങ്കലം നേടിയത്.

Previous articleഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്സ് ക്വാര്‍ട്ടറിലെത്തുന്നത് ഇതാദ്യമായി
Next articleഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ്, സ്വര്‍ണ്ണം സ്വന്തമാക്കി ചൈനീസ് തായ്‍പേയ് സംഘം