മൂന്നാം ജയം നാല് ഗോളിനു, പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ

Sports Correspondent

ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയില്‍ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ സന്ദര്‍ശകരെ കെട്ടുകെട്ടിച്ചത്. 8ാം മിനുട്ടില്‍ രൂപീന്ദര്‍ സിംഗും 15ാം മിനുട്ടില്‍ സുരേന്ദര്‍ സിംഗും നേടിയ ഗോളുകള്‍ക്ക് പകുതി സമയത്ത് ഇന്ത്യ 2-0നു മുന്നിലായിരുന്നു.

44ാം മിനുട്ടില്‍ മന്‍ദീപ് സിംഗിലൂടെ ഇന്ത്യ ഒരു ഗോള്‍ കൂടി നേടി. മത്സരം 3-0 എന്ന സ്കോര്‍ ലൈനില്‍ അവസാനിക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ആകാശ്ദീപ് സിംഗ് അവസാന സെക്കന്‍ഡുകളില്‍ ഇന്ത്യയുടെ നാലാം ഗോള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial